തച്ചമ്പാറ പെട്രോൾ പമ്പ് പ്രവർത്തനം തുടങ്ങി; പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു

New Update

publive-image

Advertisment

തച്ചമ്പാറ: തച്ചമ്പാറയിൽ ശ്യാം ഫ്യുവൽസ് എന്ന പേരിൽ ഭാരതീയ പെട്രോൾ കമ്പനിയുടെ പെട്രോൾ പമ്പ് പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഒ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജി ജോണി അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ ശാരദ പുന്നക്കല്ലടി, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ജോർജ്ജ് തച്ചമ്പാറ, എംആർ കുട്ടി, ടിഎം അലി, വ്യാപാരി സംഘടനാ പ്രതിനിധി നാസർ തേക്കത്ത്, ഡീലർ ശ്യാം എന്നിവർ പ്രസംഗിച്ചു.

palakkad news
Advertisment