New Update
/sathyam/media/post_attachments/b346z7Ob0jxVv3yEc8y4.jpg)
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ കടയടപ്പിക്കാന്‍ എത്തിയ ഹര്‍ത്താല്‍ അനുകൂലികളെ ധീരമായി ചെറുത്ത് മൊബൈല്‍ ടെക്‌നീഷ്യന്‍. തളിപ്പറമ്പ് നാടുകാണി എളമ്പേരത്തെ സിസ്റ്റം കെയര്‍ ഉടമ ആഷാദാണ് കടയടപ്പിക്കാനെത്തിയവരെ പ്രതിരോധിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
Advertisment
കട അടക്കണമെന്ന് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയെങ്കിലും തനിക്ക് കുറച്ച് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും കടയടക്കാനാകില്ലെന്നും ആഷാദ് മറുപടി നല്‍കി. ഇതോടെ പ്രവര്‍ത്തകര്‍ ഭീഷണിയായി.
പിന്നാലെ ആഷാദ് പൊലീസിനെ വിളിക്കാന്‍ തുടങ്ങിയതോടെ കടയിലെ മേശയിലുണ്ടായിരുന്ന സാധനങ്ങള്‍ വലിച്ചെറിഞ്ഞ് കടയടപ്പിക്കാന്‍ എത്തിയവര്‍ മടങ്ങി. ആഷാദിന്റെ പരാതിയില്‍ മേല്‍ അക്രമികള്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us