മോഷ്ടിച്ച ഫോണിന്റെ ലോക്കഴിക്കാൻ കടയിലെത്തി; 27കാരനായ മോഷ്ടാവ് പിടിയിൽ

author-image
Charlie
New Update

publive-image

കാസർഗോഡ്: മഞ്ചേശ്വരത്ത് കെട്ടിട നിർമാണ തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. ഫോണിന്‍റെ ലോക്ക് അഴിക്കാൻ കടയിൽ എത്തിയപ്പോഴാണ് കുടുങ്ങിയത്. സംശയം തോന്നിയ കടക്കാരൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Advertisment

ഹൊസബെട്ടു പാണ്ഡ്യാല്‍ റോഡിലെ ഷാരിഖ് ഫര്‍ഹാനെന്ന 27കാരനാണ് അറസ്റ്റിലായത്. പാണ്ഡ്യാൽ സ്വദേശിയായ മരപ്പണിക്കാരന്‍ പൂവപ്പയുടെ മൊബൈലാണ് ഫർഹാൻ തട്ടിയെടുത്തത്. എന്നാൽ ലോക്ക് ഉണ്ടായിരുന്നതിനാൽ ഫോൺ ഉപയോഗിക്കാൻ സാധിച്ചില്ല.

ലോക്കഴിക്കാനായി തൊട്ടടുത്തുള്ള മൊബൈൽ കടയിലേക്കെത്തി. ഫർഹാന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ കടക്കാരൻ തന്ത്രപൂർവം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മഞ്ചേശ്വരം എസ്‌ഐ അൻസാറും സംഘവും എത്തി ഹർഹാനെ കൈയോടെ പിടികൂടി. ചോദ്യം ചെയ്യലിൽ 27കാരൻ കുറ്റം സമ്മതിച്ചു.

Advertisment