മലപ്പുറത്ത് വിവാഹച്ചടങ്ങില്‍ ഫോട്ടോ എടുക്കുന്നതിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണുമരിച്ചു

New Update

publive-image

മലപ്പുറം: വിവാഹ ഫോട്ടോ എടുക്കുന്നതിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞു വീണു മരിച്ചു. മഞ്ചേരി ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമയും പാണ്ടിക്കാട് ചെബ്രശ്ശേരി താലപ്പൊലി പറമ്പ് സ്വദേശിയുമായ പാറക്കല്‍തൊടി കൃഷ്ണപ്രസാദാണു മരിച്ചത്.

Advertisment

മഞ്ചേരിയിലെ കിഴിശ്ശേരിയില്‍ ശനിയാഴ്ച്ച വിവാഹ വീട്ടില്‍ ഫോട്ടോ എടുക്കുന്നതിനിടയില്‍ കൃഷ്ണപ്രസാദ് കുഴഞ്ഞുവീഴുകയായിരുന്നു. പെട്ടന്ന് തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ : ജിഷ (പ്രീ-പ്രൈമറി അധ്യാപിക, എഎംഎൽപി സ്കൂൾ മണ്ടകക്കുന്ന്).മക്കൾ : അമൽ പ്രസാദ്, അഖില പ്രസാദ്.

Advertisment