New Update
Advertisment
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സ്റ്റുഡിയോകൾ തുറന്നു പ്രവര്‍ത്തിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സുൽത്താൻപേട്ട യൂണിറ്റ് കണ്ണാടി ഗ്രാമ പഞ്ചായത്തിന് മുൻപിൽ നിൽപ് സമരം നടത്തി.
ശ്രീരാഗ് കണ്ണാടി അദ്ധ്യക്ഷത വഹിച്ചു. രധീഷ് രാധേയം ഉദ്ഘാടനം ചെയ്തു. സ്റ്റുഡിയോകൾ തുറന്നു പ്രവർത്തിക്കാനാവാത്തത് മൂലം ഫോട്ടോഗ്രാഫർമാരുടെ കുടുംബം പട്ടിണിയിലേക്കെത്തിയിരിക്കയാണെന്നും ഇതിനൊരു പരിഹാരം സർക്കാർ കണ്ടേ പറ്റൂവെന്നും സമരക്കാർ ആവശ്യപ്പെട്ടു. ശരത്, ഉദയൻ, ആന്റണി, ദീപക് കിനാശ്ശേരി തുടങ്ങിയവർ സംസാരിച്ചു.