New Update
/sathyam/media/post_attachments/CwF5mVaIDDUFLKeC7tRU.jpg)
തിരുവനന്തപുരം: കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ച അമ്മയ്ക്കും മകൾക്കും കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്ക്. സാരമായി പരുക്കേറ്റ വീരണകാവ് അരുവിക്കുഴി ശാലേം മന്ദിരത്തിൽ അഡ്വ.മിനിആൽബർട്ട് (46),മകൾ ദയ സ്റ്റാൻലി(17) എന്നിവർ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.
Advertisment
വെള്ളിയാഴ്ച രാവിലെ മകളെ ട്യൂഷൻ ക്ലാസിലേക്ക് കൊണ്ടുപോകുംവഴി കള്ളിക്കാട് തേവൻകോടിനു സമീപം വച്ചായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. പന്നിയെ കണ്ട് സ്കൂട്ടറിന്റെ വേഗം കുറയ്ക്കാൻ ശ്രമിക്കുന്നതിനിടെ കൂട്ടമായെത്തിയ പന്നികൾ ഇരുവരെയും ആക്രമിച്ച് തള്ളിയിട്ടത്. റോഡിൽ വീണ മിനിയുടെ താടിയെല്ലിനു പൊട്ടലുണ്ട്. കൈക്കും കാലിനും സാരമായി പരുക്കേറ്റു. മകളുടെ ഇടത് കാലിനു പൊട്ടലുണ്ട്. ഇരുവർക്കും മുഖത്തും തലയ്ക്കും പരുക്കേറ്റു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us