ഉറക്കത്തിനിടയില്‍ മാറിടം ഇടിയുമെന്ന ആശങ്കയുള്ളവരാണോ നിങ്ങൾ: മാറിടം ഫിറ്റാക്കാൻ പില്ലോ ബ്രാ എത്തി

Friday, September 20, 2019

കാലിഫോര്‍ണിയ: ഉറക്കത്തിനിടയില്‍ മാറിടം ഇടിയുമെന്ന ആശങ്കയുള്ള സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ തലയിണ എത്തിയിരിക്കുന്നത്. അയ്യായിരം രൂപയാണ് വിലയെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ സംഗതി ഹിറ്റായിക്കഴിഞ്ഞു.

ഉറങ്ങുന്ന സമയത്ത് വലുപ്പം കൂടിയ സ്തനങ്ങളുള്ളവര്‍ക്ക് സഹായിക്കുമെന്നതാണ് തലയിണയുടെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ഉറങ്ങുന്ന സമയത്തും ആകാര ഭംഗിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടെന്ന് സാരം.

4890 രൂപയാണ് ഈ തലയിണയുടെ വില. സ്ലീപ് ആന്‍ഡ് ഗ്ലോ എന്ന കമ്പനിയാണ് ഈ തലയിണ ബ്രായുടെ ഉല്‍പാദകര്‍. സ്തനങ്ങള്‍ക്കിടയിലെ ചുളിവുകള്‍ മാറ്റാം എന്ന കുറിപ്പോടെ പുറത്തിറങ്ങിയ തലയിണ ബ്രായുടെ വിവരങ്ങള്‍ തിരക്കി നിരവധിപ്പേരാണ് എത്തുന്നത്.

പെണ്‍സുഹൃത്തുക്കള്‍ക്ക് കൊടുക്കാനുള്ള ഏറ്റവും നല്ല സമ്മാനമെന്ന പേരിലാണ് ഈ തലയിണ വില്‍പ്പനയ്ക്ക വച്ചിരുന്നത്. സ്തനങ്ങള്‍ക്ക് ഇടയില്‍ വരുന്ന പാടുകള്‍ ഈ തലയിണയുപയോഗിച്ചാല്‍ കുറക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. തിളങ്ങിക്കൊണ്ട് ഉറങ്ങൂവെന്ന കുറിപ്പോടെയാണ് തലയിണ ബ്രാ പുറത്തിറങ്ങുന്നത്.

×