ദമ്മാം: കേരളത്തിൽ നടക്കുന്ന ജനകീയ പൗരത്വ പ്രക്ഷോഭങ്ങളെ ഒറ്റുകൊടുത്ത് ആത്മ രക്ഷ നേടാമെന്നുള്ള വ്യാമോഹമാണു മുഖ്യ മന്ത്രി പിണറായി വിജയനുള്ളതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം റയ്യാൻ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തിലെ പൗരത്വ പ്രക്ഷോഭങ്ങളിൽ തീവ്ര വാദികൾ നുഴഞ്ഞു കയറി പ്രശ്നങ്ങളുണ്ടാക്കി എന്നു നിയമസഭയിൽ പെരും നുണ തട്ടി വിട്ട പിണറായി വിജയൻ ഫാഷിസ്റ്റ് വിരുദ്ദ പ്രക്ഷോഭങ്ങളെ ഒറ്റുകൊടുക്കുകയാണ്.
/sathyam/media/post_attachments/CrVtzRBEukb2OWr0PiUv.jpg)
ഇന്ത്യൻ സോഷ്യൽ ഫോറത്തിൽ അംഗത്വമെടുത്തവരെ സ്വീകരിക്കുന്നു.
രാജ്യസഭയില്‍ പ്രക്ഷോഭങ്ങള്‍ക്കെതിരേ നരേന്ദ്ര മോദി ഉദ്ധരിച്ചത് പിണറായി വിജയന്റെ ഈ പ്രസ്താവനയാണ്. ഇവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാവുന്നതിന്റെ പുതിയ ഉദാഹരണങ്ങ ളായിട്ടു വേണം കരുതാൻ.സിപിഎമ്മിന്റെ വരുതിയിൽ നിൽക്കാത്ത പ്രസ്താനങ്ങളുടെ പ്രക്ഷോഭ ങ്ങളെയൊക്കെ തീവ്രവാദപട്ടം ചാർത്തി ഭയപ്പെടുത്താനും ഭിന്നിപ്പിച്ച് മോദിയെ സഹായിക്കാനു മാണു പിണറായി വിജയന്‍ ശ്രമിക്കുന്നത്.
മുഖ്യ മന്ത്രിയുടെ പ്രസ്താവന ഏറ്റുപിടിച്ച് മോദി വിവാദമാക്കിയിട്ടും പ്രക്ഷോഭകരെ ഭിന്നിപ്പി ക്കുന്ന നിലപാട് തുടരുന്ന പിണറായി വിജയന്‍ ലാവ്‌ലിന്‍ കേസിനെ ഭയപ്പെടുന്നതു കൊണ്ടാ ണെന്നും യോഗം വിലയിരുത്തി. പ്രവിശ്യയിൽ സോഷ്യൽ ഫോറം നടത്തുന്ന മെബർഷിപ്പ് കാമ്പയിന്റെ ഭാഗമായി പുതുതായി അംഗത്വമെടുത്തവരെ ഫോറം സ്റ്റേറ്റ് സെക്രട്ടറി മൻസൂർ എടക്കാട് ഷാൾ അണിയിച്ചു സ്വീകരിച്ചു.
യോഗത്തിൽ സോഷ്യൽ ഫോറം ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിസ് കോഡൂർ അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി ശറഫുദ്ദീൻ ഇടശ്ശേരി, സജാദ് കല്ലംബലം, അബ്ദുൽ അഹദ്
സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us