New Update
Advertisment
പാലക്കാട്: കോളേജ് റോഡിൽ കലക്ടടറുടെ ക്യാമ്പ് ഹൗസിനു പരിസരത്തെ കുഴികൾ അപകടങ്ങൾ ഉണ്ടാക്കുന്നതായി പരാതി. മഴ പെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞ് കുഴിയുടെ ആഴം മനസ്സിലാവാതെ ഇരുചക്രവാഹനക്കാർ അപകടത്തിൽ പെടുന്നത് നിത്യസംഭവമായിരിക്കയാണ്.
പാലക്കാട് - കോഴിക്കോട് ദേശീയപാതയായിട്ടും ഏറെ നാളായിട്ടുള്ള കുഴികൾ അടച്ചിട്ടില്ലെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.