Advertisment

പിസയില്‍ തുപ്പിയ ഡെലിവറി ബോയിക്ക് 18 വര്‍ഷം തടവ്

New Update

ഉപഭോക്താവ് ഓര്‍ഡര്‍ ചെയ്ത പിസയില്‍ തുപ്പിയ ഡെലിവറി ബോയിക്ക് 18 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. 2017ല്‍ തുര്‍ക്കിയില്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചത്. ബുറാക്. എസ് എന്നയാള്‍ക്കാണ് ശിക്ഷ വിധിച്ചത്. ജയില്‍ ശിക്ഷ കൂടാതെ ഇയാള്‍ 600 യൂറോ പിഴയായി ഒടുക്കുകയും വേണം.

Advertisment

publive-image

ഭക്ഷണം കൊടുക്കേണ്ടിയിരുന്ന അപ്പാര്‍ട്ട്മെന്റ് വളപ്പില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിലാണ് ഡെലിവറി ബോയ് തുപ്പുന്ന ദൃശ്യം പതിഞ്ഞത്. തുര്‍ക്കിയിലെ വാര്‍ത്താ ഏജന്‍സിയായ ഡി.എച്ച്.എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവം പുറത്തായതോടെ ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. പിന്നീട് പൊലീസ് പിടികൂടിയ ബുറാക് കുറ്റം സമ്മതിച്ചു.

അതേസമയം എന്തുകൊണ്ടാണ് ഭക്ഷണത്തില്‍ തുപ്പിയതെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടില്ല. പ്രത്യേകിച്ച് ഒരു കാരണവുമില്ലെന്നായിരുന്നു ചോദ്യംചെയ്യലില്‍ ഇയാള്‍ പറഞ്ഞത്.

pizza delevery boy
Advertisment