ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതിന്റെ കുറ്റസമ്മതമാണ് നൂറു ദിവസം കൊണ്ടുള്ള ജോലി വാഗ്ദാനമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. യുവാക്കള്‍ക്ക് ജോലി ലഭിക്കാത്തതിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രക്ഷയില്ലാതെയാണ് പുതിയ പ്രഖ്യാപനം. ഇത്രയും നാള്‍ നടക്കാത്തത് നൂറും ദിവസം കൊണ്ട് എങ്ങനെയാണ് നടക്കുകയെന്നും ഒന്നു നടക്കാന്‍ പോകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Advertisment
അഖിലേന്ത്യാ തലത്തില്‍ ബിജെപി തന്നെയാണ് മുഖ്യശത്രു. അവരെ നേരിടാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് പറഞ്ഞപ്പോള്‍ അംഗീകരിക്കാത്തത് സിപിഎമ്മാണ്. അഖിലേന്ത്യാ തലത്തില്‍ ബിജെപിയെ നേരിടാന്‍ സിപിഎമ്മിന് ശക്തിയില്ല. കേരളത്തിലാണെങ്കില്‍ വലിയ വായിലെ വര്‍ത്തമാനം മാത്രമാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.