Advertisment

കുവൈറ്റില്‍ നടപ്പ് അധ്യയന വര്‍ഷം അവസാനിപ്പിക്കാന്‍ പദ്ധതിയുമായി എംപി രംഗത്ത്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: നടപ്പ് അധ്യയന വര്‍ഷം അവസാനിപ്പിക്കാനുള്ള പദ്ധതിയുമായി കുവൈറ്റ് എംപി അലി അല്‍ ദഖ്ബാസി. ഒന്ന് മുതല്‍ പതിനൊന്നാം തരം വരെയുള്ളവര്‍ക്ക് വേണ്ടിയാണ് എംപി പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്.

ഒന്നാം സെമസ്റ്ററിലെ അക്കാദമിക് മാര്‍ക്ക് അന്തിമഫലമായി പരിഗണിക്കണമെന്നാണ് എംപി ആവശ്യപ്പെടുന്നത്.

12-ാം തരത്തിലെ വിദ്യാര്‍ത്ഥികളുടെ മാര്‍ക്കിന് ചേര്‍ത്ത പത്താം തരത്തിലെ മാര്‍ക്കിന്റെ ശതമാനം അഞ്ച് ശതമാനമായി കുറയ്ക്കണമെന്നാണ് എംപിയുടെ നിര്‍ദ്ദേശം. 11-ാം തരത്തിലെ മാര്‍ക്കിന്റെ ശതമാനം 20 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയ്ക്കണമെന്നും നിര്‍ദ്ദേശിച്ചു.

പത്താം തരത്തിലെ മാര്‍ക്കിന്റെ 10 ശതമാനവും 11ലെ മാര്‍ക്കിന്റെ 20 ശതമാനവും 12ലെ മാര്‍ക്കിന്റെ 70 ശതമാനവും കൂട്ടിക്കിട്ടുന്നതായിരിക്കണം 12-ാം തരത്തിലെ അന്തിമഫലമെന്നും എംപി പറയുന്നു.

ഏകദേശം 38000 വരുന്ന 12-ാം തരത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആറാഴ്ച നിര്‍ബന്ധിത ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കണമെന്നും തുടര്‍ന്ന് അധ്യയന വര്‍ഷം അവസാനിപ്പിക്കണമെന്നും അല്‍ ദഖ്ബാസി പറഞ്ഞു.

ആദ്യ സെമസ്റ്ററിലെ ഫലത്തിനായി 12-ാം തരത്തിലെ ഏകദേശം 19000 വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുന്നുണ്ടെന്നും ഈ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് മെച്ചപ്പെടുത്താന്‍ അവസരം നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു.

പരീക്ഷയെഴുതാന്‍ സാധിക്കാത്തതും പാസാകാന്‍ കഴിയാത്തതുമായ ഒമ്പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പരീക്ഷ എഴുതാന്‍ അവസരമൊരുക്കണമെന്നും എംപി പറഞ്ഞു.

Advertisment