പലസ്തീന്‍ സംഭവവികാസങ്ങള്‍; കുവൈറ്റ് പാര്‍ലമെന്റ് അടുത്തയാഴ്ച ചര്‍ച്ച ചെയ്യും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, May 18, 2021

കുവൈറ്റ് സിറ്റി: പലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സെക്ഷന്‍ സംഘടിപ്പിക്കണമെന്ന് നിരവധി എംപിമാര്‍ ആവശ്യപ്പെട്ടതായി കുവൈറ്റ് നാഷണല്‍ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച നടക്കാനിരിക്കുന്ന പ്രത്യേക സെക്ഷനില്‍ പ്രധാനമന്ത്രി ഷെയ്ഖ് സബ അല്‍ ഖാലിദ് പങ്കെടുക്കുമെന്നും, തീയതി പിന്നീട് അറിയിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

×