Advertisment

കുവൈറ്റിലെ ജലീബ് ഷുവൈക്കില്‍ കര്‍ശന പരിശോധനയ്ക്ക് നീക്കം ; അനുമതിയില്ലാതെ തുറന്നത് 3000 കടകള്‍

New Update

കുവൈറ്റ് : കുവൈറ്റിലെ ജലീബ് ഷുവൈക്കില്‍ കര്‍ശന പരിശോധനയ്ക്ക് നീക്കമിട്ട് മുന്‍സിപാലിറ്റി വിഭാഗം . മുന്‍സിപാലിറ്റ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മന്‍ഫൂഹിയുടെ നിര്‍ദേശപ്രകാരം പരിശോധനയ്ക്കായി നിരവധി ടീമുകള്‍ സജ്ജമായി കഴിഞ്ഞതായി ഫര്‍വാനിയ മുന്‍സിപാലിറ്റി ബ്രാഞ്ച് ഡയറക്ടര്‍ വ്യക്തമാക്കി.

Advertisment

publive-image

നിയമലംഘനങ്ങള്‍ നടത്തിയ 30ലധികം കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛദിക്കാന്‍ തീരുമാനമായതായും അദ്ദേഹം പറഞ്ഞു .

ലൈസന്‍സില്ലാതെ 3000ത്തോളം കടകളാണ് ജലീബില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. വിവിധ ബിസിനസ്സുകള്‍ക്ക് ലക്ഷ്യമിട്ടുള്ള കരിഞ്ചന്തകളുടെ ഭാഗമായവയാണ് ഈ കടകളെന്ന് അധികൃതര്‍ വെളിപ്പെടുത്തുന്നു.

kuwait kuwait latest
Advertisment