ആസൂത്രണ ബോര്ഡിലെ വഴിവിട്ട നിയമനം അന്വേഷിക്കണം - റിയാദ് ഓ.ഐ.സി.സി.

author-image
admin
Updated On
New Update

റിയാദ് : സംസ്ഥാന ആസൂത്രണ ബോർഡിലെ ഉന്നത തസ്തിക യിലേക്ക് പി.എസ് സി. നടത്തിയ അഭിമുഖ പരീക്ഷയിൽ സുപ്രീം കോടതി വിധിയുടെ മാനദണ്ഡങ്ങൾ നിലനിൽക്കെ അതൊക്കെ കാറ്റിൽ പറത്തി ഇടതു ആഭിമുഖ്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖ പരീക്ഷയിൽ ഉയർന്ന മാർക്ക് നൽകി നിയമനം നടത്താനുള്ള പി.എസ.സി.യുടെ തീരുമാനം അങ്ങേയറ്റം അപലപനീയമാണ്.

Advertisment

publive-image

ഇടതുപക്ഷ ഗവെർന്മെന്റ് അധികാരത്തിൽ വന്നതിനു ശേഷം നടന്നിട്ടുള്ള എല്ലാ നിയമനങ്ങളും ഇതോടു കൂടി സംശയത്തി ന്റെ നിഴലിലാണ്. സ്വയംഭരണ അധികാരമുള്ള പി.എസ.സി. പോലുള്ള സ്ഥാപനങ്ങൾ തങ്ങളുടെ ആൾക്കാരെ തിരുകികയ റ്റുവാനുള്ള ഇടതു പക്ഷ സർക്കാരിന്റെ നീക്കത്തിനെതിരെ ജനാധിപത്യബോധമുള്ള ജനങ്ങൾ ശക്തിയായി പ്രതികരിക്കണ മെന്ന് ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി വാർത്താകുറി പ്പിലൂടെ ആവശ്യപ്പെട്ടു.

ആസൂത്രണബോര്ഡിലെ ഉന്നതമായ തസ്തികകളിലേക്ക് പി.എസ.സി. നടത്തിയ എഴുത്തു പരീക്ഷയിൽ മുന്നിലെത്തിയ റാങ്കുകാരെ മറികടന്നു ഇടതു ആഭിമുഖ്യമുള്ള സ്വന്തക്കാർക്ക് നിയമനം നടത്തുന്നത് ആദ്യ സംഭവമല്ല. യൂണിവേഴ്‌സിറ്റി കോളേജിലെ ക്രിമിനലുകൾക്ക് പി.എസ.സി. പോലീസ് റാങ്ക് ലിസ്റ്റില്‍  കയറുവാനുള്ള അവസരം നല്കയത് ഈ പ്രബുദ്ധ കേരളം കണ്ടതാണ്. അതിനു പിന്നാലെയാണ് ഈ സംഭവം.

ലക്ഷ കണക്കിന് പാവപെട്ട ചെറുപ്പക്കാർ കഷ്ടപ്പെട്ടു പരീക്ഷ യെഴുതി പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അവരെ നിർശരാകുന്ന വാർത്തകളാണ് പി.എസ.സി.യിൽ നിന്ന് കേട്ട് കൊണ്ടിരിക്കുന്നത്.പി.എസ.സി. യെ രാഷ്ട്രീയ വത്കരിച്ചു എന്തും നടത്താമെന്ന ഈ സർക്കാരിന്റെ ധാർഷ്ട്യത്തിനെതിരെ പൊതുജനങ്ങൾ രംഗത്തിറങ്ങണമെന്ന് റിയാദ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ആസൂത്രണബോര്ഡിലെ വഴിവിട്ട നിയമനം ഒരു സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നു ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി ആവശ്യപെടുന്നു.

Advertisment