/sathyam/media/post_attachments/G411xsGKhRYCu5KqR5iY.jpg)
മുണ്ടൂർ: മുണ്ടൂർ പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ലാന്റ് യൂണിറ്റായ വഴുകുപാറ സ്ഥിതി ചെയ്യുന്ന പ്ലാസ്റ്റിക് സംസ്കരണ പ്ലാൻ്റ് തീവെച്ച് നശിപ്പിച്ച സാമൂഹിക വിരുദ്ധരെ കണ്ടെത്തണം എന്നു് മുണ്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
18 കുടുംബങ്ങളുടെ ഉപജീവന മാർഗമാണ് നശിപ്പിച്ചതെന്നും മുണ്ടൂരിലെ രാഷ്ട്രീയ വിഭാഗിതയിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും മുണ്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
പ്രസിഡൻ്റ് പി.കെ വാസുവിൻ്റെ നേതൃത്വത്തിൽ കെ.ജി സുകുമാരൻ, ജ്യോതി പ്രസാദൻ, സി.വി വിജയൻ, കെ.കെ മുസ്തഫ, കാജാഹുസൈൻ, പഞ്ചായത്ത് മെമ്പർ പി.കെ രാജേഷ്, മജീദ്, അശോകൻ എന്നിവർ സന്ദർശിച്ചു.