പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, April 8, 2021

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. കോവാക്‌സിന്റെ രണ്ടാം ഡോസാണ് എയിംസിലെത്തി മോദി സ്വീകരിച്ചത്. പഞ്ചാബില്‍ നിന്നുളള നഴ്സ് നിഷ ശര്‍മയാണ് പ്രധാനമന്ത്രിക്ക് കുത്തിവയ്‌പ് നല്‍കിയത്. ആദ്യ ഡോസ് നല്‍കിയ പുതുച്ചേരി സ്വദേശി പി നിവേദയും ഒപ്പമുണ്ടായിരുന്നു.

കൊവിഡ് വാക്‌സിന്‍ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ച്‌ മാര്‍ച്ച്‌ ഒന്നിനാണ് ആദ്യ ഡോസ് എയിംസിലെത്തി മോദി സ്വീകരിച്ചത്. രാജ്യത്ത് ഇതുവരെ ഒമ്ബത് കോടിയിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്.

×