പി. എം. എഫ് വാർഷിക പൊതുയോഗം

ജയന്‍ കൊടുങ്ങല്ലൂര്‍
Wednesday, October 23, 2019

റിയാദ് :പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി വാർഷിക പൊതുയോഗം ഷിഫ അൽ ജസീറ ഓഡിറ്റോറി യത്തിൽ നടന്നു.സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഷാജഹാൻ ചാവക്കാടിന്റെ അധ്യക്ഷതയിൽ റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജോ :സെക്രട്ടറി ജലീൽ ആലപ്പുഴ ഉദ്‌ഘാടനം ചെയ്തു.

വാർഷിക പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി അലോഷ്യസ് വില്യം അവതരിപ്പിച്ചു.സാമ്പത്തികകാര്യ റിപ്പോർട്ട് ഖജാൻജി ബിനു. കെ. തോമസും ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ട് കൺവീനർ രാജു പാലക്കാടും അവതരിപ്പിച്ചു.

വിവിധ യൂണിറ്റ് കൺവീനരന്മാരായ അബ്ദുൽ ലത്തീഫ് (ബദിയ ), അലക്സ് (മലാസ് ), റസൽ (ശുമൈസി ).അലി എ. കെ. റ്റി (റൗദ), ജോമോൻ (മുറൂജ് ), ലത്തീഫ് (ദല്ല), എന്നിവർ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ പ്രവാസി ക്ഷേമ പദ്ധതിയുടെ വിവരങ്ങൾ അവതരിപ്പിച്ചു. മുജീബ് കായംകുളം, സലിം വലിലപ്പുഴ, അസ്‌ലം പാലത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. ജോൺസൺ സ്വാഗതവും ബിനു കെ തോമസ് നന്ദിയും പറഞ്ഞു

×