റിയാദ് : പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാ ഘോഷവും ("ഈ ഓണം നല്ലോണം") മുതിർന്ന അംഗം സഗീർ അലിക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. പ്രസിഡന്റ് മുജിബ് കായംകുളം അധ്യക്ഷതയിൽ കോർഡിനേറ്റർ സെലിം വാലില പുഴ യോഗം ഉത്ഘാടനം നിർവവഹിച്ചു .
/sathyam/media/post_attachments/fTLghHNTD91NAwBwbnAZ.jpg)
ജീവകാരുണ്യ വിഭാഗം കൺവീനർ ഷാജഹാൻ ചാവക്കാട് "കോവിഡ് 19 - ഈ ഓണം നല്ലോണം" എന്ന തിനെ കുറിച്ച് സന്ദേശം നൽകി സംസാരിച്ചു , 30 വർഷത്തെ പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മട ങ്ങുന്ന സെന്ട്രേൽ കമ്മിറ്റി ഭാരവാഹിയും പ്ലാസ്‌കോ കമ്പനി ജീവനക്കാരനുമായ തൃശൂർ പെരി ങ്ങോട്ട ക്കര സ്വദേശി സഗീർ അലിക്ക് മെമെന്റോ ജനറൽ സെക്രട്ടറി ജിബിൻ സമദ് കൈമാറി.
നാഷണൽ കമ്മറ്റി ട്രഷറർ ജോൺസൺ മാർക്കോസ്, സെൻട്രൽ കമ്മറ്റി ഭാരവാഹികളായ അലക്സ് പ്രഡിൻ , ഷമീർ , യാസിർ അലി, വിവിധ സംഘടനാ പ്രതിനിധികളായ ജബ്ബാർ പൂവ്വാർ, മഹേഷ്, ഷഫീക് എന്നിവർ ആശംസകൾ അർപ്പിച്ചു.
ഓണ സദ്യക്ക് ഹസീദ റസൽ, ജാൻസി , ദയ , ഡാനിലോ, സുബൈദ , ടിന്റു, ഹദീന മിന്നാ, ഹന്ന അൽ മാസ് റസൽ , അജ്മൽ റസൽ, ഷിജു, അഷറഫ്, സുമേഷ്, അബൂബക്കർ എന്നിവർ നേതൃത്വം കൊടു ത്തു. ജനറൽ സെക്രട്ടറി ജിബിൻ സമദ് സ്വാഗതവും ട്രഷറർ റസൽ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us