ഓം ശ്രീ നാരായണ പരമഗുരുവേ നമഃ കവിത സനല്‍ കുമാര്‍ ഹരിപാട്.

author-image
admin
Updated On
New Update

publive-image

Advertisment

ആ ശിവഗിരിക്കുന്നില്‍ തെളിയിച്ച ദീപമേ
വിശ്വ സൗഹാര്‍ദ്ദത്തിന്റെ
യജ്ഞമിന്നാരംഭിച്ചു
കര്‍മ്മത്തില്‍ നിന്ന്
ധര്‍മ്മചൈതന്യം വിതറിയ
മഹാഗുരുവിന്റെ പുണ്ണ്യപാദം
തേടിയെത്തുന്ന ഭക്തജന്മങ്ങള്‍ക്ക്
തീര്‍ത്ഥാടനത്തിന്റെ മാഹാത്മ്യം
ഗുരു തെളിയിച്ച വീഥിയില്‍
ആ ദിവ്യതേജസ്വി തന്‍
പാവന ധര്‍മ്മങ്ങള്‍
വിശ്വമാകെ അലയടിച്ചു
ഭ്രാന്തമാം ജാതി പിശാചുക്കളെ
അജ്ഞാനത്തിന്റെ അന്ധകാരത്തില്‍ നിന്ന്
ജ്ഞാനമാം സ്വര്‍ണ്ണപ്രഭയിലേക്ക്
കൈപിടിച്ചുയര്‍ത്തുവാന്‍
മാര്‍ഗ്ഗ ദീപം തെളിയിച്ച
വിശ്വഗുരുവേ പ്രണമിക്കുന്നു
ഞങ്ങള്‍ എന്നെന്നും
ആ പവിത്രമാം ശിവഗിരിക്കുന്നിലേക്കു
അനുസ്യുതം ഒഴുകിയെത്തുന്നു
ആ തൃച്ചേവടികള്‍ ദര്‍ശിക്കുവാന്‍

Advertisment