കാത്തിരിക്കുന്നു ഞാൻ

ബെന്നി ജി മണലി കുവൈറ്റ്
Saturday, August 8, 2020

ബെന്നി ജി മണലി

കാത്തിരിക്കുന്നു ഞാൻ കാത്തിരിക്കുന്നു
നല്ലൊരു നാളെക്കായി കാത്തിരിക്കുന്നു ഞാൻ
ജാതി മത വർഗ വർണമില്ലാത്തൊരു
നല്ലൊരു നാളെക്കായി കാത്തിരിക്കുന്നു ഞാൻ

മനുഷ്യന്റെ ചോര ചിന്താത്ത നാടിനായ്
മർത്യന്റെ ജാതി തിരക്കാത്ത നാടിനായ്
ഹിന്ദു മുസൽമാനും ക്രിസ്ത്യാനിയും എല്ലാം
ഒന്നിച്ചു സ്വന്ത ജനമായി നിൽക്കുന്ന
നല്ലൊരു നാടിനായ് കാത്തിരിക്കുന്നു ഞാൻ

രാഷ്ട്രീയ കാപാലിക്കാരില്ലാത്ത നാട്ടിൽ
ദാരിദ്ര്യമ് ഇല്ലാതെ അന്നം ഭുജിക്കാനും
വിദ്യ എന്ന വെളിച്ചം എല്ലാ ജനത്തിലും
വെട്ടി തിളങ്ങുന്ന സുന്ദര നളിനായ് (കാത്തിരിക്കുന്നു

ശുദ്ധ ജലവും വായുവും അന്നവും
അരുവികൾ തോടുകൾ പുഴകൾ എല്ലാത്തിലും
അമൃതു പോൽ ഒഴുകട്ടെ ആ നാട്ടിൽ
പ്രാണന് വേണ്ടതാം ശുദ്ധമാം വായുവും
മലിനതയില്ലാത്ത അന്നവും നൽകുന്ന
ആ നാടിനായ് കാത്തിരിക്കുന്നു ഞാൻ (കാത്തിരിക്കുന്നു

×