മാനിഷാദയുടെ പ്രകമ്പനം (കവിത)

author-image
admin
Updated On
New Update

അഷ്‌റഫ് കാളത്തോട്‌

publive-image

രിങ്കോട്ടകൾ നിറയുകയാണ്
കയ്യാമങ്ങൾ പുതിയ ഇരകൾക്കു വേണ്ടി
പേപ്പട്ടിയുടെ വിഷലിപ്തമായ നാവിന്റെ
കൊതിക്കാണിക്കുന്നു..

Advertisment

തടവറയിൽ ചിന്തകർ, ബുദ്ധിജീവികൾ
മനുഷ്യാവകാശ പ്രവർത്തകർ
സ്വാതന്ത്ര്യത്തിനു വേണ്ടി ദാഹിക്കുന്നവരുടെ പ്രതിനിധികൾ..
തെരുവുകൾ ജാലിയൻവാലാബാഗ് ഓർമ്മപ്പെടുത്തുകയാണ്‌..
പുതിയ ബ്രിഗേഡിയർ ജനറൽ ഡയർമാർ വരുന്നു..

സ്വാതന്ത്ര്യസമര ചരിത്രത്തിലെ രക്തരൂഷിതമായ ആവർത്തനങ്ങൾ
ഹിച് കോക്കൻറെ മനുഷ്യത്വ രഹിതമായ വാഗൺ ട്രാജഡികൾ
കാലം ഖിലാഫത്ത് സമരങ്ങൾക്ക് കാതോർക്കുകയാണ്..
യെച്ചൂരിയും, ജയന്തിയും, യോഗേന്ദ്രയാദവും
രാഹുൽ റോയിയും, അപൂർവാനന്ദയും ഒക്കെ
കീറേണ്ട ഏടുകളായി മാറ്റുകയാണ്..

ബീമ കൊറെഗാവ് ഓർമ്മപ്പെടുത്തലുകളാണ്..
മിലിന്ദ്, സംബാജി ബിട്ടെ, സുതാ ഭരദ്വാജ്, ഷോമ
ഈ വർണപൂവുകൾ പിച്ചി എറിയണമെന്ന
ചില വണ്ടികളുടെ മോഹങ്ങളെ നമുക്ക് തിരസ്ക്കരിക്കാം..
നിറങ്ങളോടാണ് അവരുടെ യുദ്ധം!
പൂന്തോപ്പിൽ വിവിധ വർണ്ണങ്ങളിൽ
പൂക്കൾ വിടരുന്നതിനോടാണ് വിയോചിപ്പ്!
ചിലവണ്ടുകൾക്ക് മൂത്രം കുടിക്കുന്നതാണ് ഇഷ്ടം
അവരുടെ ശാഠ്യങ്ങളിൽ പൂക്കൾക്ക് ഒരു നിറം മതിയെന്നാണ്
അത് അനുവദിക്കാൻ ആവില്ലെന്ന് പറഞ്ഞവരോട്
അശരീരി യുദ്ധം ചെയ്യുകയായിരുന്നു...
ക്രൗഞ്ച പക്ഷിയുടെ ദുരിതം ഓർമ്മിപ്പിച്ചു കൊണ്ട്
മാനിഷാദയുടെ പ്രകമ്പനം ദിഗന്തങ്ങൾ മുഴങ്ങുകയാണ്!

Advertisment