കമ്പ്യൂട്ടർ ടു ക്യാമ്പസ് (കവിത)

New Update

publive-image

കമ്പ്യൂട്ടർ ടു ക്യാമ്പസ്

അവർ സ്വതന്ത്രരായി ? നാം അല്ല മഹാമാരി തീർത്തമതില്‍ കെട്ടിലിനു പുറത്തേക്ക്…
കളികളില്ലാത്ത, ചിരിയുടെ ആരവം മാഞ്ഞ ഇന്നലെകൾക്കു വിട
വീണ്ടുംപൊട്ടിച്ചിരികളുടെയും ആരവങ്ങളുടെയും കാലം തിരികെവന്നു, തിരിച്ചുതന്നു

Advertisment

കഴിഞ്ഞ രണ്ടു വര്‍ഷം അടച്ചിട്ട വാതായനകളുള്ളിൽ വീർപ്പുമുട്ടിയ ഊർജഖനികൾ ടൊര്‍ണാഡോപോലെ ആഞ്ഞുവീശട്ടെ , നഷ്ടപെട്ട ആ ബാല്യ കൗമാര വർഷങ്ങൾ തിരികെപിടിക്കാൻ ഒരു വെമ്പൽ ..

അടച്ചിട്ടമുറികളിൽ കമ്പ്യൂട്ടറിന്റെയും മൊബൈൽ ഫോണിന്റെയും നിശബ്ദ തടവറയിൽനിന്നും ..
കമ്പ്യൂട്ടറും ടാബും, മൊബൈലും വാങ്ങാനാവാതെ പഠിത്തം മുടങ്ങിയ കുരുന്നുകൾ
കരഞ്ഞു കണ്ണീർ പൊഴിച്ച മാതാപിതാക്കൾ. കടം വാങ്ങിയും വിറ്റു പെറുക്കിയും വാങ്ങിയ ഉപകരണങ്ങൾ നമ്മെ നോക്കി കോക്രി കാണിക്കുന്നു

ഇന്റെർനെറ്റിന് അടിമകളായി പോയ ഒരു ബാല്യം ,നിസ്സംഗതയോടെ നോക്കി നിന്ന മാതാപിതാക്കൾ
ഒരുവശത്തുപഠിത്തവും മറുവശത്തു കാർട്ടൂണും യൂട്യൂബും ഒരുപോലെ ഫ്യൂഷൻ നടത്തിയ കുട്ടികൾ ടീച്ചേഴ്സിന്റെ ചോദ്യങ്ങൾക്കു ഉത്തരം നല്കാൻ കഴിയാതെ വരുമ്പോൾ മാത്രം ഫ്രീസി ആകുന്ന നെറ്വർക്കുകൾ ഓൺലൈൻ പ്ലാറ്റുഫോമുകൾ. ശ്വാസംപിടിച്ചും കണ്ണടക്കത്തെയും സ്ക്രീൻസ്റ്ക്ക ആക്കുന്ന ട്രിക്സ് . ക്ലാസ്റൂം എന്ന പഴഞ്ചൻ കോൺസെപ്റ്റ് കുട്ടികൾ മാറ്റി മറിച്ചു.

ബെഡിലും ഡൈനിങ്ങ്റൂമിലും ഇരുന്നു പഠിക്കാവുന്ന ഇന്നൊവേറ്റീവ് കോണ്‍സെപ്റ്. യൂണിഫോം എന്ന തികച്ചും ഫോർമൽ ഡ്രസ്സ്കോഡിലിൽ നിന്നും ഷോർട്, ടീഷർട് (ഇല്ലാതെയും) , സമയത്തിനു മാത്രം ഭക്ഷിക്കുക എന്ന പഴഞ്ചനായ മെതോഡിൽ നിന്നും ഇപ്പോഴും തിന്നും കുടിച്ചും പഠിക്കാവുന്ന ക്ലാസുകൾ.

തലമുടി ചീകാത്തതിനോ വെട്ടിക്കാത്തതിനോ ടീച്ചേഴ്സിനെ പേടിക്കാത്തകാലം (ബ്രഷ്ചെയ്യാതെയും സ്കൂളിൽ പോകാവുന്ന കാലം. ഷൂസ് വേണ്ട, ഷൂപോളിഷും. പി.ടി.എ, സ്‌പോര്‍ട്‌സ് ആര്‍ട്‌സ്‌
കോമ്പറ്റിഷൻ മുതൽ ലാബ് വരെ വിരൽ തുമ്പിൽ ആയിരുന്ന ആ കാലം. ടിഫ്ഫിൻ പാക്ക് ചെയ്യാനും, ബാഗ്പാക്കപ്പ് മുതൽ സ്കൂൾ ബസ്എല്ലാം എല്ലാം മറന്ന ഒരു കാലം .

എക്‌സാമിനേഷന്‌ സ്ഥിരമായിതോല്കുന്നവര്‍ പോലും ആത്മവിശ്വസം നൽകുന്ന റിസൾട്ടുകൾ, ഗ്രേഡുകൾ, എക്സമില്ലാതെയും പാസ് ആകാൻ കഴിയുമെന്ന് നാം തെളിയിച്ച ആ കാലത്തിനു ഇനിവിട
വീണ്ടും സ്കൂളിന്റെ തടവറകളിലേക്കും ഭാരമുള്ള ബാഗും , ടിഫ്ഫിൻ ബൊക്സും വീണ്ടും തിരിച്ചുവന്നിരിക്കുന്നു കീബോർഡിലും ടൗച്സ്ക്രീനും ശീലിച്ചു തഴമ്പിച്ച കുഞ്ഞു കരങ്ങള്‍ക്കുവിട ..

നമ്മുടെ കുഞ്ഞുങ്ങൾ സ്വാതന്ത്രരോ അതോ വീണ്ടും തടവറയിലേക്കോ ....

Benny G Manali
MSc.MBA.MDiv

Advertisment