കാക്ക

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

കാക്ക
പരാതി പറഞ്ഞില്ല

Advertisment

ഉച്ചിഷ്‌ടങ്ങൾ
ഇഷ്ട്ടഭോജ്യമാക്കിയപ്പോഴും
പരാതി പറഞ്ഞില്ല
ആട്ടിയോടിച്ചവരൊക്കെ
കൈക്കൊട്ടി വിളിച്ചപ്പോഴും
പരിഹസിച്ചില്ല,
പരിഭവിച്ചില്ല.

കാക്ക കരഞ്ഞാലേ
നേരം വെളുക്കൂവെന്ന്
പാടിപ്പുകഴ്ത്തിയ അമ്മൂമ്മമാർ
പിന്നീട്,
ദുശ്ശകുനമെന്നാക്ഷേപിച്ച്
ആട്ടിയോടിച്ചപ്പോഴും,
നിന്റെ മനസ്സിലെ മാലിന്യങ്ങൾ
കൊത്തി തിന്നുന്ന
തിരക്കിലായിരുന്നു
കാക്ക

കാക്ക
ഒരിക്കലും
പരാതി പറയാറില്ല

Advertisment