ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ചിരിച്ചാടിയുലയുന്ന
കാറ്റുള്ളപ്പോൾ ആണ്
ഞാൻ നിന്നെ തിരിച്ചറിഞ്ഞത്
ഒരു തുള്ളി വെള്ളത്തിനു വേണ്ടി
കരഞ്ഞപ്പോൾ മാത്രമാണ്
മഴയുടെ വിലാപം
നെഞ്ചിൽ ചാട്ടുളി പോലെ
തുളച്ചു കയറിയത്
Advertisment
കോടമഞ്ഞ് ഭ്രാന്തനെ പോലെ
എന്നെ ചുറ്റി വരിഞ്ഞപ്പോളെ
തെരുവിലുറങ്ങുന്ന
പിഞ്ഞോമനയുടെ
ദൈന്യത
എന്റെ കണ്ണിനെ
ഈറനണിയിച്ചു ള്ളൂ
വഴിയറിയാതെ
ഇരുട്ട്
അന്താളിച്ചുനിൽക്കുന്ന
കണ്ടപ്പോൾ മാത്രമാണ്
ദിക്കും ദിശയുമറിയാതെ
നാൽക്കവലയിൽ
പെട്ടുപോയവരെ
കുറിച്ചോർത്തുള്ളൂ
ഉറുമ്പും ആമയും മറ്റും
ക്ഷമയോടെ
കാത്തിരിക്കുന്നത്
കണ്ടപ്പോളാണ്
ഞാനെന്റെ യാത്രയുടെ
കനമില്ലായ്മയെ കുറിച്ചറിഞ്ഞത്