കവിത

കരുതി വയ്ക്കൂ മകളെ നിന്റെ കയ്യിലൊരു ഖഡ്ഗം… (കവിത)

സത്യം ഡെസ്ക്
Saturday, July 10, 2021

-അമ്പിളി നായർ

കരുതി വയ്ക്കൂ മകളെ
നിന്റെ കയ്യിലൊരു ഖഡ്ഗം …
അറിയാതെ നിന്റെ മേനിയിലിഴയാൻ
വരും കൈകളെ
വെട്ടിയെടുക്കാൻ….
നിന്റെ ദേഹത്തുടക്കും
കണ്ണുകളെ ചൂഴ്ന്നെടുക്കാൻ…
നെറികേട് പറയും
നാവുകളെ വെട്ടിയെടുക്കാൻ ….
കാമം തുപ്പും കഴുകന്മാരുണ്ട്
ചുറ്റും …
കരുതിയിരിക്കൂ മകളെ…
നിനക്ക് നീയെ രക്ഷ…
മുന്നിൽ നിന്നും പിന്നിൽ
നിന്നും നിനക്ക് നീയെ രക്ഷ

 

×