കവിത

വനസ്ഥലിയിൽ ഇരുണ്ട മഴക്കാലത്ത് (കവിത)

സമദ് കല്ലടിക്കോട്
Tuesday, July 27, 2021

-പ്രമോദ് ബാലകൃഷ്ണൻ

വനസ്ഥലിയിൽ
ഇരുണ്ട മഴക്കാലത്ത്
കാറ്റിനെ
മഴയെ
മേഘങ്ങളെ
മാറി മാറി
ചുംബിക്കുന്ന
പൂക്കൾ
പുൽക്കൊടികൾ
മരശിഖരങ്ങൾ

നിങ്ങടെ
ഹർഷോൻ മാദങ്ങൾ
ഇളകിയാട്ടങ്ങൾ
ഒട്ടിപ്പിടുത്തങ്ങൾ
ലജ്ജാ ലേശമന്യേ
കൂടിച്ചേരലുകൾ
ഹാ!
മഴക്കെന്തു സുഖം
മദനോൽസവം
മദോൻ മത്തം
മദലഹരി നുകരുമൊരു
മഴക്കാലം
ഈ പെരുമഴക്കാലം
വനസ്ഥലികളിലെ
മഴക്കാലം
മധുവിധു കാലം പോൽ
മനോഹരം
ഹാ!
മഴക്കെന്തു സുഖം

×