പുഴയുടെ നോവ് കവിത സലീന സമദ്.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Sunday, September 29, 2019

ഞാനെന്ന പുഴയിലെ ഓളപരപ്പിൽ
തുള്ളിതുടിക്കുന്ന നീർമണി മുത്തുകൾ നീ.
കള കള നാദത്തിൽ ചിലമ്പോലി തീർക്കണം
സ്നേഹത്തലോടലിൽ പുളകമണിയിക്കണം.

മാലിന്യകൂമ്പാരങ്ങൾ മൂടുമ്പോഴോക്കെയും
ശുദ്ധിവരിച്ചു നിർമ്മാ ർജ്ജനം ചെയ്യണം
മണ്ണിനെ ഊറ്റുന്ന മനുഷ്യരാണിന്നു ചുറ്റിലും
ഇന്നിതായെന്റെ സൗന്ദര്യമില്ലാതെയാകുന്നു…

നീന്തി തുടിക്കുന്ന മത്സ്യങ്ങളൊക്കെയും
വിഷത്താൽ പിടഞ്ഞു ചത്തിടുന്നു.
പ്രകൃതിയെ സ്നേഹിക്കുന്ന ആർക്കുമാകില്ല
വറ്റിവരണ്ടയെൻ മേനിയിൽ മണ്ണിട്ടു മൂടുവാൻ..

×