കവിത

വേര് (കവിത)

സത്യം ഡെസ്ക്
Wednesday, July 7, 2021

-ശിവൻ തലപ്പുലത്ത്‌

നിശബ്ദമായ ഒരിടം
തേടിയുള്ള യാത്ര
നിങ്ങളെ കൊണ്ടെത്തിക്കുന്നത്
വിശുദ്ധമായ സ്വപ്നങ്ങൾ അടയിരിക്കുന്നിടത്തേക്കായിരിക്കും
കാലടിപാടുകൾ
പിന്തുടർന്നവരൊക്കെ
നാൽ കവലയിൽ
കുന്തിച്ചിരിക്കുകയാണ്
സ്വപ്നങ്ങൾ ഒളിപ്പിക്കാൻ നിഴലുകൾ
നിന്ദിതന്റെ നിലാവിനെ
കാത്തിരിക്കുകയാണ്
ഇരുട്ടിനെ വെള്ളപുതപ്പിക്കാൻ അക്ഷമയോടെ വിയർപൊ ഴുക്കുന്നുണ്ട്
കുടിലമോഹ തിന്റെ
കാവലാളുകൾ
ഇഷ്ടങ്ങളുടെ വേരോട്ടം
നോക്കിയാവണം
നഷ്ടങ്ങളുടെ
വിത്തുവിത ക്കാന്നെ ന്നാണ് മോഹങ്ങളുടെ
കണക്കുകൂട്ടൽ

×