തുടര്‍ഭരണം (കവിത)

എസ് പി നമ്പൂതിരി
Monday, March 22, 2021

-എസ്.പി നമ്പൂതിരി

1. ജനാധിപത്യം രാജ്യത്തിന്‍
വസന്തോത്സവമല്ലയോ?
കാലം തിരഞ്ഞെടുക്കുന്നൂ
വിശ്വപ്രകൃതി റാണിയായ്.

2. പൂത്തുലഞ്ഞു വിളങ്ങുന്നൂ
പുഷ്പസസ്യഫലാഢ്യയായ്
മഴയും വെയിലും വേണം
മുറതെറ്റാതെയെപ്പൊഴും

3. ഭൂമി സുസ്ഥിരയായീടാന്‍
ഋതുക്കള്‍ ഞാറ്റുവേലകള്‍
രക്ഷാകവചമാവുമ്പോള്‍
ഹരിതഛവി ഭൂമിയില്‍.

4. ഉല്‍പാദനമിരട്ടിക്കും
സന്തുഷ്ടര്‍ സാധുകര്‍ഷകര്‍
ഭരണം ശരിയാണല്ലോ
വസന്തം വീണ്ടുമെത്തിടും.

×