/sathyam/media/post_attachments/9Z3fc1h38ooGhabE9VmS.jpg)
അവരെന്നെ പിന്നിന്നടിച്ചു വീഴ്ത്തി
അവരെന്റെ നെഞ്ചു പിളർത്തി മാറ്റി...
അവരെന്റെ ഹൃദയം പൊളിച്ചു നോക്കി...
അവരെന്റെ രക്തം രുചിച്ചു നോക്കി.......
അവരെന്റെ മാസം ഭുജിച്ചു നോക്കി......
അവരെന്റെ അസ്ഥി പൊടിച്ചെടുത്തു...
അണുവിടകീറി തിരഞ്ഞു നോക്കി...
ചേതനയറ്റു കിടിന്നൊരെന്റെ...
മൃതശരീരത്തിൻ മുഖത്തു നിന്നായ്...
താടിയിൽ നിന്ന് ഒരു രോമം കിട്ടി...
രക്തം പുരണ്ടെന്റെ തൊപ്പി കിട്ടി...
ആർത്തു വിളിച്ചവർ ..നൃത്തം വച്ചു....
ഇങ്ങിതാ..ഇങ്ങിതാ... ഇവിടൊരുത്തൻ.
ഇവനാണൊരസ്സൽ തീവ്രവാദി......