New Update
/sathyam/media/post_attachments/AKfKjlmA03RDVHXFE0Zn.jpg)
കോടിപുതപ്പിച്ചിട്ടില്ല
അരിയും പൂവും എള്ളും
തുള്ളി വെള്ളം പോലും
തളിച്ചിട്ടില്ല..
Advertisment
ഒഴുക്കാൻ അസ്ഥിയും
വാരാൻ ചാരവും
തിരഞ്ഞിടേണ്ട..
ഉദകക്രിയ ചെയ്യാൻ
ആരെയും തിരയണ്ട..
വെള്ളവിരിച്ചിട്ടില്ല
ഓർക്കിഡിൻ്റെയോ
ബന്ദിപ്പൂവിൻ്റേയോ
പുഷ്പചക്രങ്ങളില്ല..
കുന്തിരിക്കത്തിൻ്റെ
ഗന്ധമില്ല..
ഉരുകിയൊലിക്കുന്ന
മെഴുകുതിരിയില്ല...
മൈലാഞ്ചിച്ചെടിയില്ല
മീസാൻ കല്ല് പാകിയിട്ടില്ല..
ഓത്തിന് ചെവിയോർത്തിടേണ്ട..
ആഗ്രഹങ്ങൾ ഇന്നും
അവസാനിച്ചിട്ടില്ല..
ഉറ്റവരാരും അറിയാതെ
കരച്ചിലുകൾ കേൾക്കാതെ
തണുത്തുറഞ്ഞ്
മണൽക്കാട്ടിലുറങ്ങുന്ന
ചുട്ടുപൊള്ളുന്ന ഒരുപറ്റം
ആത്മാക്കളുടെ
ഗദ്ഗദങ്ങൾ മരുഭൂമിയിലെ
മൺകൂനകളിൽ നിന്നും
ഒന്ന്ചെവിയോർത്താൽ കേൾക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us