സമയം (കവിത)

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

-മിനി കാഞ്ഞിരമറ്റം

സമയമെന്നും ഘടികാരസൂചിപോല്‍
എന്നുമോടുന്നു യാത്രതുടരുവാന്‍.
അന്നുമിന്നുമൊരേ താളമോടെ.....
കാലം, കരിമഷിതൂവിത്തെറിപ്പിച്ച
സ്നേഹമാം തീരത്തിരുട്ടുമാത്രം.
ഈ ഇരുളിലും തിരയുന്നു
എന്‍റെ മാതാവിനെ.
ഒന്നു ഞരങ്ങിയോ
ജീവന്‍ പറന്നുവോ?
കാറ്റടിച്ചാല്‍ മറിയുമെന്‍ വീട്.
മേല്‍ക്കൂരയിലൂടെ താഴെപ്പതിക്കുന്നു.
നിത്യവുമെത്തുന്ന സൂര്യദേവന്‍
ചൂടുള്ള ചുംബനം നല്‍കിവേഗം.
വൃദ്ധമാതാവിനെ യാത്രയാക്കുന്നുവോ?
സുന്ദരിപ്പശുവിനു വെള്ളവും കച്ചിയു
മാവോളം നല്‍കി വരുന്നനേരം-
അമ്മതന്‍ ജീവന്‍ വെടിഞ്ഞെങ്ങുപോകുവാന്‍!

 

poem
Advertisment