ഒരു സ്കാനിംഗ് റിപ്പോർട്ട് (കവിത)

author-image
സത്യം ഡെസ്ക്
Updated On
New Update

വചനം ഞാൻ
സ്കാൻ ചെയ്തു
നിർവചനങ്ങളായി
പലതും മുഴച്ചിരിക്കുന്നു

Advertisment

വീണ്ടും ഞാൻ തിരഞ്ഞു
നിർവചിക്കാനറിയാവുന്ന
ഒരു പുനർചിന്ത

കൂട്ടിയും കിഴിച്ചും
പലതും ഗ്രഹിച്ചു
വാമൊഴിയിലോ
വരമൊഴിയിലോ
പിഴച്ചത് ?

അനിർവചനീയം
ഈ ലോകജീവിതം
പ്രാണൻ ത്യജിച്ചും
പ്രണയം കൊതിച്ചും
സ്നേഹം പകുത്തും
വെറുപ്പിൽ വെന്തും....

വചനങ്ങൾക്ക്
അവസാനമില്ല,
ചിന്തകൾക്കും...

മറ്റൊരു ടെസ്റ്റിംഗിനായി
പുതിയൊരു വചനം
തേടുന്നു ഞാൻ......

publive-image

( ജാസ്മിൻ സമീർ)

poem
Advertisment