Advertisment

കവിതകള്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

1. സന്ദേശം

നിനക്കറിയാമോ

എന്നെനിക്കറിയില്ല

ഈ കാണുന്ന ശ്രേഷ്ഠ വിചാരങ്ങൾക്കൊക്കെ

ഒരു അരുത് വരും

കരഞ്ഞു കലങ്ങിയ കെട്ടു കാഴ്ചകൾ

നിന്റെ വിശപ്പകറ്റും

കാഴ്ചവറ്റി കലങ്ങി

കണ്ണീർ പുഴ

നിനക്ക് ദാഹശമനി യാകും

വശം കെട്ട് ആർപ്പുവിളികൾ

വഴി തെറ്റി പോകും

ഇരുട്ട് എപ്പോഴും നിനക്കുനേരെ കുരച്ചു ചാടും

കത്തിച്ചു വച്ച വാക്കുകൾ കരിന്തിരി കത്തി തളർന്നു വീഴും

പ്രതീക്ഷകളുടെ ഗർഭ ഭാരം പേറുന്നവർക്ക്ഊന്നു വടികളുടെ നിലവിളി

അരോചകമാവും

വാക്കുകൾ പെയിന്റ് അടിച്ചു വില്പനക്ക് വെക്കും

കോടി മണം പൂക്കുന്ന സ്വപ്നങ്ങൾ വില്പനക്ക് ആളില്ലാതെപുസ്തകങ്ങളിലെ അക്ഷരങ്ങൾ

വിണ്ടുകീറി നിണ ചാലുകൾ

നിന്നെ നനയിപ്പിക്കും

കുല്സിത കെട്ടു കാഴ്ചകൾ കണ്ടു

ഞാൻ അന്ധനാകും

2. ചോദ്യങ്ങൾ

ദ്രുതതാളം തീർക്കുന്ന

നിന്റെ മനസ്സിൽ

ഇനിയേത് ഭേരിയാവണം ഞാൻ

കണ്ണീർ വറ്റിയ നിന്റെ

മനസ്സിന്റെ മരുഭൂമിയിൽ

ഏത് പെരുമഴയാവും

ഇനി പെയ്തിറങ്ങുക

നിന്റെ നിറമിഴികളിൽ

ചാലുക്കീറിയൊഴുകുന്ന

നിണധാരകൾ

ആരുടെ പാദുകമാവും

ചുംബിച്ചീട്ടുണ്ടാവുക

ഒടിഞ്ഞച്ചില്ലയിൽ

കൂട്ക്കൂട്ടുന്നത്

ബുദ്ധിയല്ലെന്നറിയുക

വാക്കുകളുടെ

മുഖംമൂടിയണിഞ്ഞ്

നവനാടകമാടാതിരിക്കുക

പിൻതിരിഞ്ഞുനിന്ന്

അവനവനെതന്നെ

കണ്ടെത്തുക

പിന്നിട്ടദൂരം

ഒരുപാദമാണെന്നോർക്കണം

Advertisment