ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
തിരുവനന്തപുരം : കവി കിളിമാനൂര്‍ മധു അന്തരിച്ചു. 67 വയസായിരുന്നു.1988 മുതല്‍ ദേശീയ അന്തര്‍ദ്ദേശീയ കവിസമ്മേളനങ്ങളില്‍ മലയാള കവിതയെ പ്രതിനിധീകരിച്ചിട്ടുണ്ട് അദ്ദേഹം.
Advertisment
സമയതീരങ്ങളില്‍, മണല്‍ ഘടികാരം, ഹിമസാഗരം, ചെരുപ്പ്, കണ്ണട, ജീവിതത്തിന്റെ പേര് തുടങ്ങിയ കവിതാസമാഹാരങ്ങളും യാത്രയും ഞാനും പ്രണയത്തിലെപ്പോഴും എന്ന യാത്രാക്കുറിപ്പും രചിച്ചിട്ടുണ്ട്. റഷ്യന്‍ നോവലിസ്റ്റ് ടര്‍ജീനീവിന്റെ പിതാക്കന്മാരും പുത്രന്മാരും സംക്ഷിപ്ത വിവര്‍ത്തനം, ലോര്‍ക്കയുടെ ജര്‍മ, പരശുറാം രാമാനുജന്റെ ഹേ പരശുറാം എന്നീ നാടകങ്ങളും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
എഴുത്തുകാരും നദികളും എന്ന വിഷയത്തില്‍ പഠനം നടത്തി. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെറെ സീനിയര്‍ ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.