/sathyam/media/post_attachments/flgOlN4nbF8iwFGOGi0j.jpg)
ആഗ്ര: അഞ്ഞൂറ് കിലോ കഞ്ചാവ് എലികള്‍ തിന്നെന്ന വാദവുമായി ഉത്തർപ്രദേശ് പൊലീസ് കോടതിയിൽ. മഥുര ജില്ലയിൽ ഹൈവേ ഷേർഗഢ് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലികൾ തിന്നെന്നാണ് പൊലീസിന്റെ വിചിത്ര വാദം.
ഏകദേശം 60 ലക്ഷം വരുന്ന 500 കിലോയോളം കഞ്ചാവാണ് പൊലീസ് സ്റ്റേഷനുള്ളിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ ഇത് എലികൾ തിന്നുതീർത്തെന്ന വാദം കോടതി വിലയ്ക്കെടുത്തിട്ടില്ല. കഞ്ചാവ് എലി തിന്നതിന് തെളിവ് ഹാജരാക്കാൻ കോടതി പൊലീസിന് നിര്‍ദേശം നൽകി.
എന്നാൽ എലി ചെറുതാണെന്നും പൊലീസിനെ പേടിയില്ലെന്നും ഉദ്യോഗസ്ഥർ കോടതിയിൽ പറഞ്ഞു. സംഭവത്തിൽ തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ട് കേസ് ഈ മാസം 26ലേക്ക് മാറ്റി.