/sathyam/media/post_attachments/t8ft4UyVLzIVnW4Adrsc.jpg)
കൊച്ചി; യുവനടന്‍ ശരത് ചന്ദ്രനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 37 വയസായിരുന്നു. ഇന്നലെ രാവിലെ പിറവം കക്കാട്ടിലെ വീട്ടിലാണു മൃതദേഹം കണ്ടത്. ഉറക്കമുണരാന്‍ താമസിച്ചതിനെ തുടര്‍ന്നു മാതാപിതാക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നു കരുതുന്നതായി പൊലീസ് അറിയിച്ചു.
അങ്കമാലി ഡയറീസ് സിനിമയിലൂടെ ശ്രദ്ധേയനാണ് ശരത്. കംപ്യൂട്ടര്‍ എന്‍ജിനീയറായ ശരത് കളമശേരിയിലെ കമ്ബനിയില്‍ ജോലി ചെയ്തിരുന്നപ്പോഴാണു സിനിമയിലേക്ക് എത്തിയത്. തുടര്‍ന്ന് മെക്സിക്കന്‍ അപാരത, സിഐഎ, കൂടെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ശരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് സിനിമാലോകം. നടന്‍ ആന്റണി വര്‍ഗീസ് അടക്കമുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ ശരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നു.
കൊച്ചി പോര്‍ട്ട് ട്രസ്റ്റ് റിട്ട. ഉദ്യോഗസ്ഥന്‍ ഊട്ടോളില്‍ ചന്ദ്രന്റെയും ലീലയുടെയും മകനാണ്. ശ്യാംചന്ദ്രനാണ് സഹോദരന്‍. സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം