/sathyam/media/post_attachments/Zn0GcxzjDThvRv6vtAi9.jpg)
കാസര്‍കോഡ്; മദ്രസ വിദ്യാര്‍ത്ഥിനിയായ ഒന്‍പത് വയസ്സുകാരിയെ എടുത്തെറിഞ്ഞ സംഭവത്തില്‍ പ്രതി സൈക്കോ സിദ്ധിഖ് എന്നറിയപ്പെടുന്ന അബൂബക്കര്‍ സിദ്ധിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ രാവിലെ തന്നെ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍പും മദ്രസ വിദ്യാര്‍ത്ഥികളെ ഇയാള്‍ ആക്രമിച്ചിട്ടുണ്ടെന്നാണ് വിവരം.
മഞ്ചേശ്വരത്തിനടുത്ത് ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വച്ചാണ് സംഭവം. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിയാണ് കേസില്‍ പ്രതിയായ അബൂബക്കര്‍ സിദ്ധിഖ്. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതിയായ സൈക്കോ സിദ്ധിഖ് യാതൊരു പ്രകോപനവുമില്ലാതെ കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് ബന്ധു റാഫി പറഞ്ഞിരുന്നു. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംഭവം അര്‍ഹിക്കുന്ന ഗൗരവത്തോടെ എടുക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രാവിലെ പറഞ്ഞിരുന്നു. വിദ്യാര്‍ഥിനിയെ എടുത്തെറിഞ്ഞ സംഭവത്തില്‍ കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്നും ഏത് സാഹചര്യത്തിലാണ് ഇതുണ്ടായതെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us