ഓസ്റ്റിനിൽനിന്നും കാണാതായ മാതാവിനേയും കുഞ്ഞിനേയും കണ്ടെത്താൻ പോലീസ് സഹായം അഭ്യർഥിച്ചു ,

New Update

ഓസ്റ്റിൻ: ഓസ്റ്റിനിൽനിന്നും കാണാതായ മാതാവിനേയും കുഞ്ഞിനേയും കണ്ടെത്താൻ പോലീസ് സഹായം അഭ്യർഥിച്ചു. ഡിസംബർ 12 മുതൽ കാണാതായ മുപ്പത്തിമൂന്നു കാരിയായ ഹീഡി ബ്രൊസാഡിനേയും മൂന്നു വയസ് പ്രായമുള്ള മകളേയും കണ്ടെത്തു ന്നതിനാണ് പോലീസ് സഹായമഭ്യർഥിച്ചത്.

Advertisment

publive-image

വ്യാഴാഴ്ച രാവിലെ 7.30ന് ഇവരുടെ മകനെ കവൻ എലിമെന്‍ററി (COWAN ELEMANTARY) സ്കൂളിൽ ഇറക്കി വിട്ടശേഷം വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ട് എന്നാണു പോലീസിനു ലഭിച്ച വിവരം. എന്നാൽ പിന്നീട് ഇരുവരേയും ആരും കണ്ടിട്ടില്ല. സ്കൂളിൽ നിന്നും കുട്ടിയെ കൊണ്ടുപോകണമെന്നു ഫോൺ കോൾ ലഭിച്ചപ്പോഴാണ് യുവതിയുടെ ഭർത്താവ് വിവരം അറിയുന്നത്. ഭാര്യയെ കുറിച്ചോ മകളെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ വിളിച്ചറിയിക്കണമെന്നു ഭർത്താവ് ഷെയ്‌ൻ കേയ്റി അഭ്യർഥിച്ചു.

publive-image

അഞ്ചടി 3 ഇഞ്ച് ഉയരവും 150 പൗണ്ട് തൂക്കവും ഡാർക്ക് ബ്രൗൺ മുടിയും ഉള്ള ഹീഡലി യേയും 7 പൗണ്ട് 7 ഔൺസ് തൂക്കവും 22 ഇഞ്ച് വലിപ്പവുമുള്ള മകളേയും കണ്ടെത്തു ന്നവർ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്മെന്‍റിനെ വിളിച്ച് അറിയിക്കണമെന്ന് അധികൃതരും അഭ്യർഥിച്ചിട്ടുണ്ട്.

Advertisment