നായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം; പൊലീസ് കേസെടുത്തു

author-image
Charlie
Updated On
New Update

publive-image

ചങ്ങനാശേരി പെരുന്നയില്‍ നായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ചങ്ങനാശേരി പൊലീസാണ് കേസെടുത്തത്.ഐ.പി.സി 429 പ്രകാരമാണ് കേസെടുത്തത്.

Advertisment

ഇന്നലെയാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടത്. രണ്ടുദിവസം മുന്‍പ് ഇവിടെ ഒരു സ്ത്രീയെ തെരുവുനായ കടിക്കാന്‍ ഓടിച്ചിരുന്നു.ഇതില്‍ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് സൂചന. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്ന് വ്യക്തമായിട്ടില്ല. കെട്ടിത്തൂക്കിയതിന് ചുവട്ടിലായി പൂക്കള്‍ വെച്ചിരുന്നു. സംഭവത്തിന്റെ ചിത്രങ്ങള്‍  സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നായയെ കൊന്നതിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറയുന്നു. അതേസമയം, നായയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഇതിനായി ജഡം തിരുവല്ല വെറ്ററിനറി ലാബിലേക്ക് മാറ്റും.

Advertisment