പോലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹരം; പോസ്റ്റ് ഓഫീസുകളില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫികറ്റ് സൗകര്യമൊരുക്കി കേന്ദ്ര സര്‍ക്കാർ

author-image
Charlie
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫികറ്റ് സൗകര്യം ഒരുക്കി കേന്ദ്ര സര്‍ക്കാർ. 28 മുതല്‍ രാജ്യത്തെ എല്ലാ ഓണ്‍ലൈന്‍ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട് സേവാകേന്ദ്രങ്ങളിലും (POPSK) പൊലീസ് ക്ലിയറന്‍സ് സര്‍ടിഫികറ്റിന് (PCC) അപേക്ഷിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് കേന്ദ്ര വിദേശകാര്യ പ്രസ്താവനയില്‍ അറിയിച്ചു.

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്കള്‍ക്കായുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് ഈ സൗകര്യം അവതരിപ്പിക്കുന്നതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

മന്ത്രാലയത്തിന്റെ നടപടിയിലൂടെ വിദേശത്ത് ജോലിക്ക് പോകുന്നവര്‍ക്ക് മാത്രമല്ല, പഠനത്തിനായി വിദേശത്തേക്ക് പോകുന്നവര്‍ക്കും ദീര്‍ഘകാല വിസകള്‍ തേടുന്നവര്‍ക്കും ഇമിഗ്രേഷന്‍ നടപടികള്‍ക്കും സഹായകമാകും.

Advertisment