/sathyam/media/post_attachments/UY6Cy8Ka9xNDv0Emyp5d.jpg)
പാലക്കാട്: സെമി ലോക്ക് ഡൌൺ തുടരുന്ന പ്രത്യേക സാഹചര്യത്തിൽ കോവിഡ് വ്യാപനം തടയാന്‍ കല്ലടിക്കോട് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുദ്യോഗസ്ഥരും സജ്ജരായി. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുളള ക്രമീകരണങ്ങളുടെ ഭാഗമായി കരുതലോടെയുള്ള നടപടികൾ തുടങ്ങി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് കല്ലടിക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ സജ്ജമായിരിക്കുന്നത് ഇരുപത്തഞ്ചോളം വരുന്ന പ്രത്യേക പോലീസ് സംഘം.
സി.ഐ സിജോ, എസ്.ഐ ഡോമിനിക് ദേവരാജ് എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേഷനിലെ അത്യാവശ്യ ഡ്യൂട്ടി കഴിഞ്ഞാൽ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ മാത്രമാണ് പോലീസുദ്യോഗസ്ഥരുടെ ശ്രദ്ധ.
കോവിഡ് വ്യാപകമായി തുടരുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഏത് ആൾക്കൂട്ടവും
രോഗവ്യാപന സാധ്യത ഉയർത്തുമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കല്ലടിക്കോട് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ സിജോ പറഞ്ഞു.
സർക്കാർ നിർദേശിച്ചത് പോലെ മാസ്‌ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും അകലം പാലിക്കുകയും വേണം. വളരെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനുവദിക്കൂ. നിയന്ത്രണങ്ങൾ കർശനമാക്കേണ്ടി വരും.
അത് ജനങ്ങളെ ബോധ്യപ്പെടുത്തി ചെയ്യാനാണ് ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയ്ക്കാണ് പോലീസ് പ്രാധാന്യം നല്‍കുന്നതും.
ഇതിന്റെ ഭാഗമായി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വ്യക്തികളും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടിയും നടക്കുന്നു. ജനങ്ങളിലെ ഭീതി അകറ്റുന്നതിനും മുൻകരുതൽ എടുക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ വാർഡ്,പഞ്ചായത്ത് തലത്തിൽ നിരീക്ഷണ സമിതികളിലൂടെയും നടക്കുന്നു.
കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി രാത്രികാലങ്ങളില്‍ പോലീസ് പട്രോളിംഗും ഊര്‍ജിതമാക്കിയിട്ടുണ്ട്.