/sathyam/media/post_attachments/Nu3W6yfvjfD7KbpdaV0e.jpg)
കോട്ടയം. കാഞ്ഞിരപ്പള്ളിയിൽ പഴക്കടയിൽനിന്നു കേരള പോലീസ് സേനയിലെ പൊലീസ് ഉദ്യോഗസ്ഥൻ മാമ്പഴം മോഷ്ടിച്ചു. കടയുടമയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തു. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് ഇടുക്കി എആർ ക്യാംപിലെ ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ശിഹാബ് മോഷ്ടിച്ചത്.
കഴിഞ്ഞ ബുധനാഴ്ച അർധരാത്രി, കോട്ടയം മെഡിക്കൽ കോളജിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് പോലീസ് ഉദ്യോഗസ്ഥൻ അവസരം നോക്കി മോഷണം നടത്തുന്നത്. കടയുടമ രാവിലെ എത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. തുടർന്നു അയാൾ പൊലീസിൽ പരാതി നൽകി. സംഭവത്തിണ് പിറകെ കുറ്റവാളിയെ കണ്ടെത്താൻ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ഉണ്ടായത്.
മോഷ്ട്ടാവ് എത്തിയ വാഹനത്തിന്റെ നമ്പൾ ഉൾപ്പെടെ വ്യക്തമായതോടെയാണ് പ്രതിയെ പോലീസ് കണ്ടെത്തുന്നത്. മാമ്പഴങ്ങൾ പെട്ടിയിൽനിന്നെടുത്ത് സ്കൂട്ടറിൽ ഇടുന്നതു ദൃശ്യങ്ങളിൽ പോലീസുകാരനെ വ്യക്തമാണ്. വിശപ്പ് കാരണമല്ല മാമ്പഴം എടുത്തതെന്ന് വ്യക്തമായതോടെ കാഞ്ഞിരപ്പള്ളി പൊലീസ് പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കുകയായിരുന്നു.