'പോലീസ് മെഡല്‍ ഫോര്‍ ഗാലന്‍ററി' അവാര്‍ഡിന് ഡല്‍ഹി പോലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ആയ സന്ദേശ് കെ അര്‍ഹനായി

New Update

publive-image

ഡല്‍ഹി: ഇപ്രാവശ്യത്തെ 'പോലീസ് മെഡല്‍ ഫോര്‍ ഗാലന്‍ററി' (police medal for gallantry) അവാര്‍ഡിന് ഡല്‍ഹി പോലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ആയ സന്ദേശ് കെ അര്‍ഹനായി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഡല്‍ഹിയില്‍ തീവ്രവാദി ആക്രമണത്തിന് തയ്യാറായി വന്ന മുഹമ്മദ് മുസ്തഖിം അബു യൂസഫ് ഖാന്‍ എന്ന ഐഎസ്ഐഎസ് തീവ്രവാദിയെ വെടിവെയ്പ്പിലൂടെ കീഴടക്കിയതാണ് ഈ അവാര്‍ഡിന് അര്‍ഹനായത്.

Advertisment

രണ്ടു ലൈവ് പ്രഷര്‍ കുക്കര്‍ ബോംബുകളും സൂയിസൈഡ് വസ്ത്രങ്ങളും ബെല്‍റ്റുകളും ഉള്‍പ്പെടെ നിരവധി സ്ഫോടന സാമഗ്രികളാണ് ഈ ഐഎസ്ഐഎസ് തീവ്രവാദിയില്‍നിന്നും കണ്ടെടുത്തത്. സബ് ഇന്‍സ്പെക്ടര്‍ സന്ദേശ് കെ കോഴിക്കോട് ഉള്ളിയേരി സ്വദേശിയാണ്. ഇദ്ദേഹത്തിന്‍റെ സ്തുത്യര്‍ഹമായ സേവനത്തിന് ഇതിന് മുമ്പ് രണ്ടു തവണ 'ഔട്ട് ഓഫ് ടേണ്‍ പ്രമോഷന്‍' ലഭിച്ചിട്ടുണ്ട്.

കേരളത്തിലെ കനകമലയില്‍ ഐഎസ്ഐഎസ് തീവ്രവാദികള്‍ അറസ്റ്റിലായ കേസില്‍ ഉള്‍പ്പെടെ വളരെ നിര്‍ണായകമായ പങ്ക് വഹിച്ചതിന് മൂന്ന് തവണ 'അസാധാരണ്‍ കാര്യ പുരസ്കാര്‍' ലഭിച്ചിട്ടുണ്ട്. സ്തുത്യര്‍ഹമായ സേവനത്തിന് ഉത്കൃഷ്ട് സേവാ മെഡലും അതുപോലെ സില്‍വര്‍ ഡിസ്കും ലഭിച്ചിട്ടുണ്ട്.

delhi news
Advertisment