കുവൈറ്റില്‍ വാക്‌സിനേഷന് എത്തിയ പ്രവാസിയെ മര്‍ദ്ദിച്ച സംഭവം; പൊലീസുകാരന്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, May 18, 2021

കുവൈറ്റ് സിറ്റി: വാക്‌സിന്‍ സ്വീകരിക്കാനെത്തിയ പ്രവാസിയെ മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റു ചെയ്തു. ആഭ്യന്തരമന്ത്രാലയം ഹവല്ലി ഗവർണറേറ്റ് ഡയറക്ടർ ഓഫ് സെക്യൂരിറ്റി ജനറൽ അബ്ദുല്ലഅൽ അലിയാണ് മാധ്യമപ്രവർത്തകരെ ഇക്കാര്യം അറിയിച്ചത്.

ഇന്ന് രാവിലെയാണ് ഒരു വാണിജ്യ സമുച്ചയത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ക്യൂവില്‍ കാത്തുനിന്ന ഏഷ്യന്‍ വംശജനായ യുവാവിനെ പൊലീസുകാരന്‍ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ വിമര്‍ശനമാണുയര്‍ന്നത്.

തുടര്‍ന്ന് പൊലീസുകാരനെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. ഉടന്‍ തന്നെ പൊലീസുകാരനെ അറസ്റ്റു ചെയ്ത് ശക്തമായ നടപടി സ്വീകരിച്ചതിന് നിരവധി പേരാണ് അധികൃതരെ പ്രശംസിക്കുന്നത്.

×