അകത്തേത്തറയിൽ നിന്ന് 1400 ലിറ്റർ വാഷ് പിടിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: 1400 ലിറ്റർ വാഷുമായി മൂന്നു പേർ പിടിയിൽ. അകത്തെത്തറ പപ്പാടി സായ് ആയില്യത്തിലെ കൃഷ്ണചന്ദ്രൻ (34), മുണ്ടുർ ചളിർക്കാട്ടിൽ നാമ്പുള്ളി പുര അൻഷാദ് (30), മുണ്ടൂർ ചളിർക്കാട്ടിലെ തന്നെ സുരേഷ് (33) എന്നിവരെയാണ് ജില്ല ഡാൻസാഫ് സ്കോഡും, മലമ്പുഴ പോലീസും ചേർന്ന് പിടിച്ചത്.

കൂടുതൽ പ്രതികൾ ഉള്ളതായി പോലീസ് പറഞ്ഞു. കുളപരത്തി എസ് വളവിന് സമീപം വലതുകര കനാലിനും, നീറാത്തോടിനും ഇടയിൽ, കനാൽ വരമ്പിന് താഴെയാണ് വാഷ് സുക്ഷിച്ചിരുന്നത്.

publive-image

കാടുപിടിച്ച് കിടക്കുന്ന ഈ ഭാഗത്ത് മണ്ണുമാറ്റി ഗുഹപോലുള്ള സ്ഥലത്താണ് അമ്പതു ലിറ്റർ കൊള്ളുന്ന 28 കാനുകളിലായാണ് 1400 ലിറ്റർ വാഷ് സൂക്ഷിച്ചിരുന്നത്. മലമ്പുഴ അഡീ.എസ്.ഐ ജലീലിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ, ഇവരുടെ വാഹനത്തെ രഹസ്യമായി പിൻതുടർന്നാണ്, വാഷിൻ്റെ ഉറവിടം കണ്ടെത്തിയത്.

ഭാരം വഹിക്കുന്ന ജീപ്പിൽനിന്ന്, വാഷ് നിർമ്മാണത്തിനാവശ്യമായ, വെല്ലം, നവസാരം, മറ്റു വാററ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. കോവിഡ് വ്യാപനത്തെ തുടർന്ന് കച്ചവടത്തിനായി തയ്യാറാക്കിയതാണ് വ്യാജമദ്യം. ലോക്ക് ഡൗൺ തുടങ്ങുന്നതിൻ്റെ തലേനാൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിനിടയിലാണ് പ്രതികൾ പിടിയിലായത്. മാസങ്ങളായി പ്രതികൾ ഇവിടെ വാറ്റ് ഉണ്ടാക്കി സൂക്ഷിച്ചതായിരിക്കാമെന്ന് പോലീസ് പറഞ്ഞു.

publive-image

കോവിഡ് 19 വ്യാപനം രൂക്ഷമായതോടെ ലോക് ഡൗണിൽ മദ്യശാലകൾ അടച്ചതോടെ അനധികൃത മദ്യ നിർമ്മാണം തടയുന്നതിന് പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, നാർക്കോട്ടിക് സെൽ ഡെ: സുപ്രണ്ട് ഓഫ് പോലീസ് സി.ഡി. ശ്രീനിവാസൻ എന്നിവരുടെ നിർദ്ദേശപ്രകാരം മലമ്പുഴ അഡീ. എസ്.ഐ ജലീൽ എസ്, എസ്.ഐ വിജയരാഘവൻ, സിവിൽ പോലീസ് ഓഫീസർമാരായ സുജയ് ബാബു, രാധാകൃഷ്ണൻ, സത്യനാരായണൻ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, യു.സൂരജ് ബാബു, കെ. ദിലീപ്, എസ്. ഷമീർ, വിനീഷ്. ആർ, രാജീവ്.ആർ, അഹമ്മദ് കബീർ എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.

palakkad news
Advertisment