പൊലിക നാടൻപാട്ട് കൂട്ടം സ്ഥാപകനായ സുദർശന്‍ വേർപിരിഞ്ഞിട്ടു ഇന്ന് നാല് വർഷം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, January 15, 2021

കുവൈറ്റ്:  പൊലിക നാടൻപാട്ട് കൂട്ടം സ്ഥാപകനും പൊലികയുടെ ജേഷ്ഠ സഹോദരനും എല്ലാമായ പ്രിയ സുദർശൻ ഞങ്ങളിൽ നിന്നും വേർപിരിഞ്ഞിട്ടു ഇന്ന് നാല് വർഷം തികയുന്നു.

ഇത്രേയുംകാലം അദ്ദേഹം തുടങ്ങി വെച്ച ഈ പ്രസ്ഥാനം ഒരു മങ്ങൽ ഏൽക്കാതെ കുവൈറ്റിൽ ഉള്ള മലയാളികളുടെ ഇടയിൽ ഇറങ്ങി ചെന്നു നല്ല പരിപാടികൾ അവതരിപ്പിക്കാനും കുവൈറ്റ് മലയാളികൾക്ക് ഒരുപാട് നാടൻപാട്ടുകളെ പരിചയപ്പെടുത്താനും പൊലിക നാടൻപാട്ട് കൂട്ടത്തിനു കഴിഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചുകൊണ്ട് പൊലിക നാടൻപാട്ട്കൂട്ടം സ്മരണാഞ്ജലികൾ അർപ്പിച്ചു.

×