Advertisment

മൂക്കിനു താഴെ മാലിന്യം ! അധികൃതർ മൗനത്തിൽ !

author-image
ജോസ് ചാലക്കൽ
New Update

പാലക്കട്: ചെറിയ കോട്ടമൈതാനത്ത് സിമൻ്റ് ചാക്കിൻ്റെ കാലിയായത് കൊണ്ടു വന്നിട്ടത് അന്തരീക്ഷ മലിനീകരണത്തിന് കാരണമാവുന്നതായി പരാതി.

Advertisment

publive-image

മഴവെള്ളം മാത്രമല്ല സാമൂഹ്യ വിരുദ്ധർ മലമൂത്ര വിസർജ്ജനം നടത്തുന്നതും ഈ പരിസരത്താണ്. നഗരസഭയുടെ മൂക്കിനു താഴെ ഈ കാലിച്ചാക്കുകൾ കുന്നുകൂടി കിടക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി.

അധികൃതർ ശ്രദ്ധിക്കുന്നില്ലെന്ന് പരാതി ഉയരാൻ തുടങ്ങിയിട്ടും ഏറെ നാളായെങ്കിലും അധികൃതർ മൗനത്തിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കാലി ചാക്കിനു പുറമെ പായകളും ഈ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കാണുന്നുണ്ടെന്നും ആമ്പുലൻസുകളിൽ നിന്നുള്ള പായ ആയിരിക്കാമെന്നും സംശയിക്കുന്നതായി ഈ പരിസരത്തെ കാൽനടയാത്രക്കാർ പറഞ്ഞു.

publive-image

പല വിധ രോഗികളേയും ശവശരീരങ്ങളേയും വഹിക്കുന്ന ആമ്പുലൻസുകളിൽ നിന്നു മുള്ള പായകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ സാoക്രമികരോഗങ്ങൾ പകരാൻ സാദ്ധ്യതകൾ ഏറെയാണെന്നും നാട്ടുകാർ പറയുന്നു.

എത്രയും വേഗം ശൂചീ കരണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

polllution
Advertisment