പടത്തിലെ നായകനല്ലേ, എല്ലാവരുടെയും മുന്നില്‍ വച്ച് അവനെ അടിച്ചാല്‍ അവന് ആരെങ്കിലും വില കൊടുക്കുമോ? ഷൂട്ടിംഗിനിടെ ചന്ദ്രശേഖര്‍ വിജയ്‌യുടെ മുഖത്തടിച്ചു; പൊന്നമ്പലം പറയുന്നു

author-image
Charlie
New Update

publive-image

Advertisment

വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് ഏറെ ആഗ്രഹിച്ച ഒരാളാണ് താരത്തിന്റെ പിതാവ്. വിജയ്‌യുടെ പേരില്‍ പിതാവ് എസ്.എ ചന്ദ്രശേഖര്‍ പാര്‍ട്ടി രൂപീകരിക്കാന്‍ ഇരുന്നതോടെ ഇരുവരും തമ്മില്‍ പിണങ്ങിയിരുന്നു. താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ വിജയ്, തന്റെ അനുവാദമില്ലാതെ രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചതിനാല്‍ പിതാവിനെതിരെ കേസ് നല്‍കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് വിജയ്. എന്നാല്‍ അച്ഛന്‍ ചന്ദ്രശേഖറുമായി താരം ഇപ്പോഴും അകല്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇതിനിടെ വിജയ്‌യെ കുറിച്ചും ചന്ദ്രശേഖറെ കുറിച്ചും നടന്‍ പൊന്നമ്പലം അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ എസ്എ ചന്ദ്രശേഖര്‍ വിജയ്‌യുടെ മുഖത്തടിച്ചു എന്നാണ് പൊന്നമ്പലം പറയുന്നത്. സെന്തൂരപ്പാണ്ടി എന്ന സിനിമ ചെയ്യുമ്പോള്‍ വിജയ്ക്ക് 19 വയസോ മറ്റോ ആണ് പ്രായം. ഷൂട്ടിംഗിനിടെ ചന്ദ്രശേഖര്‍ എല്ലാവരുടെയും മുന്നില്‍ വച്ച് വിജയ്‌യെ അടിച്ചു.

ആ പടത്തിലെ ഹീറോയാണ് വിജയ്. പടത്തിലെ നായകനല്ലേ, എല്ലാവരുടെയും മുന്നില്‍ വച്ച് അവനെ അടിച്ചാല്‍ അവന് ആരെങ്കിലും വില കൊടുക്കുമോ. വീട്ടില്‍ വച്ച് അടിച്ചോയെന്ന് ഞാന്‍ പറഞ്ഞു. അന്ന് താന്‍ പറഞ്ഞത് ചന്ദ്രശേഖര്‍ മനസിലാക്കി എന്നാണ് പൊന്നമ്പലം പറയുന്നത്.

Advertisment